Matters concerned with Environment

Wednesday, August 11, 2010

Malabar Wildlife Sanctuary (http://www.malabarsanctuary.org/)

മലബാര്‍ വന്യജീവി സങ്കേതം ഇന്നു നാടിനു സമര്‍പ്പിക്കും
കോഴിക്കോട്
പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ആസ്ഥാനമായി വന്യജീവി സങ്കേതം യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്തെ 16പതിനാറാമത്തെ വന്യജീവിസങ്കേതം മലബാര്‍ വന്യജീവി സങ്കേതത്തിന് ഇന്നു ഉദ്ഘാടനം. രാവിലെ 11നു ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വനം മന്ത്രി ബിനോയ്വിശ്വം വന്യജീവിസങ്കേതം നാടിനു സമര്‍പ്പിക്കുമെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സി.പി. സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ വെബ്സൈറ്റ് ഡബ്ള്യുഡബ്ള്യുഡബ്ള്യു മലബാര്‍ സാന്‍ച്വറി ഡോട്ട് ഒആര്‍ജിയുടെ പ്രകാശനം സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം നിര്‍വഹിക്കും. മലബാര്‍ വന്യജീവി സങ്കേതത്തിലെ ജൈവ വൈവിധ്യം എന്ന പുസ്തകത്തിന്‍റെ പ്രകാശനം എ.കെ. ശശീന്ദ്രന്‍ എംഎല്‍എയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പുസ്തകവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. കുഞ്ഞമ്മദ്കുട്ടിയും നിര്‍വഹിക്കും. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചെമ്പനോട വില്ലെജുകളില്‍പ്പെട്ട 74.215 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായാണു മലബാര്‍ വന്യജീവി സങ്കേതം വ്യാപിച്ചുകിടക്കുന്നത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശം സംരക്ഷിത മേഖലയാകുന്നതിലൂടെ സംസ്ഥാനത്തെ സുരക്ഷിത മേഖലയുടെ വിസ്തൃതി അഖിലേന്ത്യ ശരാശരിയിലെത്തും. കേരളത്തിലെ 21-മത്തെ സംരക്ഷിത മേഖലയാണിത്. ലോകത്തിലെ അപൂര്‍വ സസ്യജന്തുജാലങ്ങളുടെ സങ്കേതം കൂടിയാണിത്. ലോകത്തില്‍ ആദ്യമായി ഈറ്റ തവളയെ കണ്ടെത്തിയതും ഇവിടെ. അന്യംനിന്നുപോയ കാട്ടുകാപ്പി ചെടി, ചെറിയ കല്‍കായമരം, നീലഗിരി ചിലുചിലപ്പന്‍ പക്ഷി തുടങ്ങിയവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ വെള്ളം ഈ വന്യജീവി സങ്കേതത്തില്‍നിന്നും ഉത്ഭവിച്ചു നദിയില്‍ അണ കെട്ടി നിര്‍ത്തിയാണ് ഉപയോഗിക്കുന്നത്. ബാണാസുരമല , വെള്ളരിമല, കുറിച്ച്യാര്‍ മല, കാക്കാന്‍ മല, വണ്ണാത്തി മല തുടങ്ങിയവയാല്‍ ചുറ്റപ്പെട്ടാണു മലബാര്‍ വന്യജീവി സങ്കേതം. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സി. ബാലചന്ദ്രന്‍ നായര്‍, കണ്‍സര്‍വേറ്റര്‍ കെ.വി. സുബ്രഹ്മണ്യം, കോഴിക്കോട് ഡിഎഫ്ഒ ജോസഫ് തോമസ്, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. സജികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


No comments:

Post a Comment

Followers

About Me

My photo
Ecologist, Environmental Scientist...