Matters concerned with Environment

Wednesday, August 4, 2010

ആലപ്പുഴയിലും അനധികൃത കണ്ടല്‍ ടൂറിസം. | KeralaWatch News Portal

ആലപ്പുഴയിലും അനധികൃത കണ്ടല്‍ ടൂറിസം. | KeralaWatch News Portal


ഹരീഷ് .വി
Padiramanalold Entranceമുഹമ്മ: കണ്ണൂരിലെ പാപ്പിനിശേരിയില്‍ കണ്ടല്‍ പാര്‍ക്ക് വിവാദമായതിനു പിന്നാലെ ആലപ്പുഴയിലെ പ്രശസ്തമായ പാതിരാമണല്‍ കണ്ടല്‍ വനമേഖലയിലും കണ്ടല്‍ വനമേഖലയിലും അനധികൃത കൈയ്യേറ്റം. സി പി എം ഭരിക്കുന്ന മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അതീവ ദുര്‍ബ്ബല പ്രദേശമായ ഈ കണ്ടല്‍ വന മേഖലയുടെ ആവാസ വ്യവസ്ഥ തകര്‍ത്തുകൊണ്ട് ടൂറിസത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ചു കണ്ടല്‍ ചെടികള്‍ പിഴുതു മാറ്റിയും റോഡു വെട്ടിയും കോണ്ക്രീറ്റ് ഇട്ടുമാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ഒബ്രോയ് ഹോട്ടല്‍സ്‌ എന്ന വന്‍കിട ടൂറിസം കമ്പനിക്കു വേണ്ടിയാണ് നിര്‍മാണം നടത്തുന്നത്. വനം വകുപ്പ് നല്‍കിയ സ്റ്റോപ്പ്‌ മെമ്മോ കാറ്റില്‍ പറത്തിക്കൊണ്ടാണ്‌ നിയമം ലംഘിച്ചുള്ള കണ്ടല്‍ ടൂറിസം.
മനോഹരമായ പ്രവേശന കവാടം ഇടിച്ചു പൊളിച്ചു കഴിഞ്ഞു !!
pathiramanalDemolished Entrance
തകര്‍ത്ത പ്രവേശന കവാടം
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാകയാല്‍ പാതിരാമണല്‍ പ്രദേശത്ത് ടൂറിസം പ്രവര്‍ത്തികള്‍ നടത്തുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണം എന്നാവശ്യപ്പെട്ടു കോട്ടയം നേച്ചര്‍ സൊസൈറ്റി മുന്‍പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിനെത്തുടര്‍ന്ന് “പഠനം നടത്തിയ ശേഷം മാത്രമേ നിര്‍മ്മാണം നടത്തണോ എന്നാലോചിക്കൂ എന്നും അതുവരെ നടപടികള്‍ നിര്‍ത്തിവെക്കണം” എന്നും കാണിച്ചു സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കി.
ഗവ ഉത്തരവ്.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്‌ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തില്‍ ഈ പ്രദേശം അതീവ ദുര്‍ബലം ആണെന്നും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാടില്ലെന്നും പറയുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് മുഹമ്മ പഞ്ചായത്ത് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്.
പിഴുതു മാറ്റിയ കണ്ടല്‍.
Kandal Plucked
സുപ്രീം കോടതിയുടെ 202 /95 കേസിലെ ഉത്തരവ് പ്രകാരം വനമായ പ്രദേശമാണ് പാതിരാമണല്‍ എന്നും, അവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ വന സംരക്ഷണ നിയമം അനുസരിച്ച് കേസെടുക്കും എന്നും കാണിച്ച് വനം വകുപ്പിലെ കോട്ടയം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ മുഹമ്മ പഞ്ചായത്ത് സെക്രട്ടറിക്ക് ജൂലൈ ഒന്‍പതാം തീയതി കത്ത് നല്‍കിയിരുന്നു.
എന്നാല്‍ പ്രദേശത്തു നിന്നുള്ള ഒരു സി പി എം മന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനം മന്ത്രി ബിനോയ്‌ വിശ്വം ഇടപെട്ടു വനം വകുപ്പുദ്യോഗസ്ഥരുടെ സംരക്ഷണ നടപടികള്‍ നിര്‍ത്തി വെപ്പിക്കുകയായിരുന്നു എന്നറിയുന്നു. ഇതോടെ നിര്ര്‍മ്മാന ജോലികള്‍ തകൃതിയായി പുരോഗമിക്കുന്നു. കണ്ടല്‍ചെടികള്‍ കൂട്ടത്തോടെ പിഴുതു മാറ്റിയിട്ട കാഴ്ച ഇതിന്റെ തെളിവാണ്.
kandal
വെട്ടിനശിപ്പിച്ച കണ്ടല്‍ ചെടികള്‍.
അനധികൃത നിര്‍മ്മാണം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ഗുണ്ടകള്‍ തല്ലിയോടിച്ചതായും പരാതിയുണ്ട്. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് കോട്ടയം നേച്ചര്‍ സൊസൈറ്റി. ഭരണ കക്ഷി നേരിട്ട് നടത്തുന്ന നിയമ ലംഘനം ആകയാല്‍ ഈ വിഷയത്തിലും നീതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിക്കുമെന്ന് ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന പരിസ്ഥിതി സംഘടന അറിയിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്‌ നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്.

No comments:

Post a Comment

Followers

About Me

My photo
Ecologist, Environmental Scientist...