Matters concerned with Environment

Monday, February 22, 2010

കാന്‍സറിനും ഹൃദ്രോഗത്തിനും വെളിച്ചെണ്ണ

വെളിച്ചെണ്ണ കാണുമ്പഴേ 'കൊളസ്‌ട്രോള്‍, കൊളസ്‌ട്രോള്‍' എന്നു പറയുന്നതാണ് നമ്മള്‍ മലയാളികളുടെ ഇപ്പോഴത്തെ പതിവ്. പലകാര്യങ്ങളിലും വില്ലനാണെങ്കിലും ജീവിതശൈലീ രോഗങ്ങളോട് പൊരുതാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ടെന്നാണ് പുതിയ വാര്‍ത്ത.

ഉത്തര്‍പ്രദേശിലെ ലഖ്‌നൊവില്‍ ഞായറാഴ്ചയാരംഭിച്ച സമ്പോസിയത്തിലാണ് വെളിച്ചെണ്ണയുടെ ഈ ഗുണഗണങ്ങള്‍ വെളിപ്പെടുത്തപ്പെട്ടത്.

തായ്‌ലന്റുകാരനായ ഒരു ശാസ്ത്രജ്ഞനാണ് വെളിച്ചെണ്ണയെക്കുറിച്ചുള്ള ഗവേഷണഫലങ്ങള്‍ ഒന്നൊന്നായി പറഞ്ഞത്. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ വെളിച്ചെണ്ണ ഉത്തമമാണത്രേ.

സാര്‍സ്, എയ്ഡ്‌സ് തുടങ്ങിയ വൈറല്‍ രോഗങ്ങളുടെ കാര്യത്തിലും വെളിച്ചെണ്ണയ്ക്ക് പ്രതിരോധശേഷിയുണ്ടെന്നാണ് പ്രൊഫസര്‍ നരോങ്‌ചോംച ലൗ പറഞ്ഞത്. വെളിച്ചെണ്ണ സംരക്ഷണത്തിനും വികസനത്തിനുമായുള്ള തായ്‌ലാന്റ് ഫോറത്തിന്റെ അധ്യക്ഷനാണ് നരോങ്‌ചോംച.

പൂരിത ഫാറ്റി ആസിഡുകള്‍ അടങ്ങിയ വെളിച്ചെണ്ണ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ ഫലപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്, വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ കരളില്‍വച്ച് നേരിട്ട് ഊര്‍ജ്ജമായി പരിണമിക്കുന്നു.

ശരീരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പുകളെ ചെറുഘടകങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിനാവശ്യമായ ഉത്തേജനവും നല്‍കുന്നു. അണുക്കള്‍ക്കെതിരെ പോരാടാനും വെളിച്ചയിലെ ഘടകങ്ങള്‍ക്ക് ശേഷിയുണ്ടത്രേ

No comments:

Post a Comment

Followers

About Me

My photo
Ecologist, Environmental Scientist...